People gathered after tragic double death incident in Tirur
തിരൂരിൽ സൈക്കിൾ യാത്രക്കാരനായ പത്തുവയസ്സുകാരൻ ബസിടിച്ച് മരിച്ചതിന് പിന്നാലെ, ആ വിവരം അറിഞ്ഞ ആഘാതത്തിൽ വല്യപ്പനും ഹൃദയാഘാതം മൂലം മരിച്ചു. പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10) വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടത്തിൽ മരിച്ചത്. അപകടവാർത്തയറിഞ്ഞതിന് തൊട്ടുപിന്നാലെ അൻവറിന്റെ പിതാവ് ഹനീഫ (84) ഹൃദയാഘാതം മൂലം തളർന്നുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു അപകടം നടന്നത്. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ ബസ് ചക്രം കയറിയിറങ്ങിയ മാരകമായ അപകടമായിരുന്നു നടന്നത്. ഖത്തറിലായിരുന്ന റിഹാന്റെ പിതാവ് അൻവർ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച പെരുന്തിരുത്തി പഴയ ജുമാ മസ്ജിദ് കബറിസ്താനിൽ ഇരുവരുടെയും മൃതദേഹങ്ങൾ കബറടക്കും. [ഇവിടെ കാണുക](https://www.instagram.com/media7onlive/)


