Rahul Gandhi TN Campaign Big

ഡി.എം.കെ.യുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നീങ്ങിയതോടെ, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തുന്നു. മൂന്നു ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി പ്രചാരണയോഗത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അറിയിച്ചു. സഖ്യത്തിന്റെ വിജയത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തണമെന്ന ഡി.എം.കെ. നേതൃത്വത്തിന്റെ ശക്തമായ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം. തമിഴ്നാട്ടിലെ 234 അംഗ നിയമസഭയിൽ കോൺഗ്രസ് 28 സീറ്റുകളിലാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി ഒൻപത് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥികളുടെ വിജയമുറപ്പിക്കുന്നതിനായി സംസ്ഥാന കമ്മിറ്റി പ്രത്യേക യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. ഗിരീഷ് രായ ചോദങ്കർ, മുകുൾ വാസ്നിക് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സെൽവ പെരുന്തുഗൈ അധ്യക്ഷത വഹിച്ചു. ദേശീയ നേതാക്കളുടെ വരവ് ഡി.എം.കെ. സഖ്യത്തിന് വലിയ ഉണർവേകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

About The Author


