Trump AI Jesus Image Shock

മാർപാപ്പയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെ, സ്വയം യേശുവായി ചിത്രീകരിക്കുന്ന എഐ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രോഗശാന്തി നൽകുന്ന യേശുവിന്റെ രൂപത്തിൽ, അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന തന്റെ ചിത്രമാണ് ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ പോസ്റ്റ് ചെയ്തത്. യുദ്ധം അവസാനിപ്പിക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തതിനെതിരെ, “മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതിയെന്നും രാഷ്ട്രീയക്കാരനാകരുതെന്നും” ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. കൂടാതെ, വത്തിക്കാനിലെ നിയമനങ്ങളെക്കുറിച്ചും ട്രംപ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിന് മറുപടിയായി സമാധാനത്തിനായി തുടർന്നും ശബ്ദമുയർത്തുമെന്ന് മാർപാപ്പയും വ്യക്തമാക്കിയിരുന്നു. താൻ മാർപാപ്പയുടെ വസ്ത്രം ധരിച്ചുള്ളതടക്കം മുൻപും ഇത്തരത്തിൽ സ്വന്തം ചിത്രം ഉപയോഗിച്ചുള്ള എഐ ചിത്രീകരണങ്ങൾ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ പുതിയ നീക്കം രാഷ്ട്രീയ-മതവൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

About The Author


