Iran To Close Red Sea

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് കനത്ത മറുപടിയുമായി ഇറാൻ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തടയുമെന്ന ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ, ചെങ്കടലിലെ ബാബ് അൽ മന്ദബ് കടലിടുക്ക് പൂട്ടുമെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിന് ഇറാൻ തടസ്സം സൃഷ്ടിച്ചാൽ കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കൻ സൈന്യം ഏറ്റെടുക്കുമെന്നും ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായാണ് ചെങ്കടലിൽ അമേരിക്കയ്ക്ക് പുതിയ പണി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയത്.

ബാബ് അൽ മന്ദബ് കടലിടുക്ക് കൂടി തടസ്സപ്പെട്ടാൽ അത് ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഹോർമുസ് പോലെ തന്നെ തന്ത്രപ്രധാനമായ ഈ മേഖലയിൽ ഇറാന്റെ സഖ്യകക്ഷിയായ ഹൂതി വിമതരുടെ സ്വാധീനം അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനിടെ റഷ്യ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ നീക്കങ്ങൾ മേഖലയെ ഒരു ‘മരണച്ചുഴിയിലേക്ക്’ നയിക്കുമെന്നും റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. സംഘർഷം രൂക്ഷമാകുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.Iran To Close Red Sea
About The Author


