Elderly Woman Murdered in Desamangalam

തൃശൂർ ദേശമംഗലത്ത് എഴുപതുകാരിയെ സ്വന്തം വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ താമസിക്കുന്ന സഫിയയാണ് മരിച്ചത്. കവർച്ചാ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സഫിയയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെയും പിടിവലി ഉണ്ടായതിന്റെയും വ്യക്തമായ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു. സഫിയയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും വിവരമുണ്ട്. വീട്ടിൽ സഫിയ ഒറ്റയ്ക്കായിരുന്നു താമസമെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ ഉടൻ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. നാടിനെ നടുക്കിയ ഈ കൊലപാതകത്തിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

About The Author


