Nitish Kumar Resigns Shock
ബിഹാറിൽ ഭരണകക്ഷിയായ ജെ.ഡി.യുവും ബി.ജെ.പിയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ ഉടൻ സ്ഥാനം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രാഷ്ട്രീയ നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുതിർന്ന ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ പട്നയിലേക്ക് തിരിച്ചു. നിതീഷ് കുമാറിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ടാണ് ഇടപെടുന്നത്. നിതീഷ് രാജി പ്രഖ്യാപിച്ചാൽ പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബി.ജെ.പി നിയമസഭാ കക്ഷി യോഗവും ഉടൻ ചേരുമെന്നാണ് സൂചന.


