China Data Breach Shock

ചൈനയുടെ സുപ്രധാന കംപ്യൂട്ടിങ് കേന്ദ്രമായ ടിയാൻജിനിലെ ‘നാഷണൽ സൂപ്പർ കംപ്യൂട്ടിങ് സെന്ററിൽ’ (NSCC) വൻ സൈബറാക്രമണം. രാജ്യം ഇതുവരെ നേരിട്ടതിൽ വെച്ച് ഏറ്റവും വലിയ വിവരച്ചോർച്ചയാണിതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ രൂപരേഖകൾ, യുദ്ധവിമാന ഗവേഷണങ്ങൾ, അതിരഹസ്യമായ പ്രതിരോധ രേഖകൾ എന്നിവയുൾപ്പെടെ ഏകദേശം 10 പെറ്റാബൈറ്റ് (പത്തുലക്ഷം ജി.ബി) ഡാറ്റയാണ് ഹാക്കർമാർ മോഷ്ടിച്ചത്. രാജ്യത്തെ ആറായിരത്തിലധികം വ്യോമയാന, പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകുന്ന കേന്ദ്രമാണിത്.
ഒരു വി.പി.എൻ എൻട്രി പോയിന്റിലൂടെ നുഴഞ്ഞുകയറിയ ഹാക്കർമാർ, ബോട്ട്നെറ്റ് സംവിധാനം ഉപയോഗിച്ച് ആറുമാസത്തോളം നിശബ്ദമായി വിവരങ്ങൾ ചോർത്തുകയായിരുന്നു. ഡാറ്റ ഒന്നിച്ച് മോഷ്ടിക്കാതെ ചെറിയ ഭാഗങ്ങളായി ചോർത്തിയതുകൊണ്ട് തന്നെ അധികൃതർക്ക് ഈ നീക്കം തുടക്കത്തിൽ തിരിച്ചറിയാൻ സാധിച്ചില്ല. ചോർത്തിയ വിവരങ്ങളിൽ ചിലത് ഫെബ്രുവരിയിൽ ‘ഫ്ലേമിങ് ചൈന’ എന്ന ഉപയോക്താവ് ടെലഗ്രാം വഴി പരസ്യപ്പെടുത്തുകയും വിൽപനയ്ക്ക് വെക്കുകയും ചെയ്തു. അത്യാധുനിക യുദ്ധ മാതൃകകളും ബയോ ഇൻഫോർമാറ്റിക്സ് ഗവേഷണങ്ങളും ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടത് ചൈനയുടെ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ ബലഹീനതയിലേക്കാണ് വിരൽചൂണ്ടുന്നത്.

About The Author


