Kerala Blasters Big Win

2026 ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 27-ാം മിനിറ്റിൽ എൻഡിയായെയുടെ സെൽഫ് ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തിയെങ്കിലും, ബ്ലാസ്റ്റേഴ്സ് ഗംഭീരമായി തിരിച്ചുവരികയായിരുന്നു. 34-ാം മിനിറ്റിൽ ബെംഗളൂരു താരം ബ്രയാൻ സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്സിന് തുണയായി. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച മഞ്ഞപ്പട, 61-ാം മിനിറ്റിൽ വിക്ടർ ബെർടോമ്യോയിലൂടെ സമനില പിടിച്ചു. തുടർന്ന്, കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ അർജന്റൈൻ താരം ഫ്രാഞ്ചു നേടിയ നിർണ്ണായക ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ചു. എട്ടു മത്സരങ്ങളിൽ നിന്നുള്ള ടീമിന്റെ ആദ്യ വിജയമാണിത്. നിലവിൽ നാല് പോയന്റുമായി പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.

About The Author


