Tanur Stray Dog Attack

മലപ്പുറം ജില്ലയിലെ താനൂർ മുക്കോലയിൽ തെരുവുനായ്ക്കളുടെ ശല്യം വീണ്ടും അതിരൂക്ഷമാകുന്നു. പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേർക്ക് കടിയേറ്റു. സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളെയും വഴിയാത്രക്കാരനെയുമാണ് നായ ഓടിച്ചിട്ട് കടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പ്രദേശത്ത് തെരുവുനായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നത് ജനങ്ങളിൽ വലിയ രീതിയിലുള്ള ഭീതിയുണ്ടാക്കുന്നുണ്ട്.

മുക്കോലയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നായശല്യം വർധിച്ചുവരികയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കുട്ടികൾക്ക് പേടി കൂടാതെ സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധികൃതരും ഇടപെട്ട് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മാലിന്യങ്ങൾ അലക്ഷ്യമായി തള്ളുന്നതാണ് നായ്ക്കൾ ഇത്തരത്തിൽ തമ്പടിക്കാൻ പ്രധാന കാരണമാകുന്നതെന്നും ആക്ഷേപമുണ്ട്.
About The Author


