Christian Welfare Board Row

ദേശീയതലത്തിൽ ക്രിസ്ത്യൻ ക്ഷേമ ബോർഡ് രൂപവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെക്കുന്നു. ക്രൈസ്തവർക്ക് സൂക്ഷ്മ ന്യൂനപക്ഷ പദവി നൽകുന്നതിന്റെ ഭാഗമായാണ് അർധ ജുഡീഷ്യൽ അധികാരമുള്ള ഈ ബോർഡ് രൂപവത്കരിക്കുന്നത്. ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യം, വിവാഹം, ശവസംസ്കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട അവകാശങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഔദ്യോഗിക ഭാഷ്യമുണ്ടെങ്കിലും, ഇതിനുപിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന വിമർശനം സഭകൾ ഉയർത്തിക്കഴിഞ്ഞു. വിദേശ സംഭാവനാ നിയന്ത്രണ നിയമം (FCRA) ഭേദഗതി ചെയ്ത ശേഷം, ലൈസൻസ് റദ്ദാക്കപ്പെടുന്ന സംഘടനകളുടെ സ്വത്തുക്കൾ ഈ ബോർഡിന് കീഴിലാക്കാൻ നീക്കമുണ്ട്. ഇത് സഭകളുടെ സ്വത്തുവകകൾ പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കമാണെന്ന ആശങ്കയാണ് ക്രൈസ്തവ സംഘടനകൾ പങ്കുവെക്കുന്നത്. കാനോൻ നിയമപ്രകാരം പ്രവർത്തിക്കുന്ന സഭകളുടെ അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും, എഫ്.സി.ആർ.എ ഭേദഗതിക്ക് പിന്നാലെ വരുന്ന ബോർഡ് രൂപവത്കരണം ക്രൈസ്തവ സമൂഹത്തിന് വലിയ ഭീഷണിയാണെന്നും ജോസ് കെ. മാണി ഉൾപ്പെടെയുള്ള നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

About The Author


