Vijay's Jananayakan Leaked

തമിഴകത്തെ ആവേശത്തിലാഴ്ത്തിയ വിജയ് ചിത്രം ‘ജനനായകന്റെ’ സുപ്രധാന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ചോർന്നു. ചിത്രത്തിലെ ഏറെ കാത്തിരുന്ന ഇൻട്രോ സീനും ഒരു ഗാനവുമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലാണ് അണിയറ പ്രവർത്തകരെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്ത്തിയ ഈ സംഭവം ഉണ്ടായിരിക്കുന്നത്.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം വിജയ്ലിന്റേതായി പുറത്തിറങ്ങുന്ന സിനിമയായതിനാൽ വലിയ പ്രാധാന്യമാണ് ‘ജനനായകന്’ ലഭിച്ചിരുന്നത്. മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് എക്സ് (ട്വിറ്റർ), ടെലിഗ്രാം പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങൾ ചോർന്നതോടെ സിനിമാ പ്രൊമോഷനെ ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് നിർമ്മാതാക്കൾ. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ലിങ്കുകൾ നീക്കം ചെയ്യാൻ സൈബർ സെൽ സഹായത്തോടെ ശ്രമം തുടങ്ങിയിട്ടുണ്ട്. ആരാധകർ ആരും തന്നെ ചോർന്ന ദൃശ്യങ്ങൾ കാണുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് ഫാൻസ് അസോസിയേഷനുകൾ അഭ്യർത്ഥിച്ചു.
About The Author


