Organ Donation Kerala Shock

തിരുവനന്തപുരം: മരണമെന്ന കഠിനമായ ദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ മാതൃകയുമായി ഒരു കുടുംബം കൂടി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് 5 പേർക്ക് പുതുജീവൻ നൽകാനായി ദാനം ചെയ്തത്. ജയി ജയകുമാറിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കാണ് ഹൃദയം നൽകുന്നത്.

സമയം അതിനിർണ്ണായകമായതിനാൽ എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയിലെത്തിക്കുന്നത്. മറ്റ് അവയവങ്ങൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് നൽകും സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’ വഴിയാണ് മുഴുവൻ പ്രക്രിയകളും ഏകോപിപ്പിക്കുന്നത്. അവയവങ്ങൾ കൊണ്ടുപോകുന്നതിനായി ഗ്രീൻ ചാനൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട് 35ാം വയസ്സിൽ അപ്രതീക്ഷിതമായി വിടപറഞ്ഞ ജയി ജയകുമാർ, സ്വന്തം അവയവങ്ങളിലൂടെ 5 വ്യക്തികൾക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അവസരമൊരുക്കിയാണ് യാത്രയാകുന്നത്.
ജയിയുടെ കുടുംബം എടുത്ത ഈ ധീരമായ തീരുമാനം അവയവദാന രംഗത്ത് വലിയൊരു സന്ദേശമാണ് നൽകുന്നത്..
About The Author


