Child Guards Father Body Shock

മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന ക്രൂരതയ്ക്കാണ് ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ല സാക്ഷ്യം വഹിച്ചത്. അഞ്ചുവയസ്സുകാരനായ മകന്റെ മുന്നിലിട്ടാണ് പിതാവായ ഗാന്ധിയെ (45) ഭാര്യയുടെ കാമുകനായ നരസിംഹലുവും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. തന്നെ ഉപേക്ഷിച്ചു പോയ ഭാര്യ രാസാത്തിയെ അന്വേഷിച്ചാണ് തമിഴ്നാട് സ്വദേശിയായ ഗാന്ധി മകനെയും കൂട്ടി അന്നമയ്യയിലെത്തിയത്. എന്നാൽ ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് ഗാന്ധിയെയും മകനെയും പ്രതികൾ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് മദ്യപിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് ഗാന്ധിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം കണ്ട് ഭയന്നുവിറച്ച അഞ്ചുവയസ്സുകാരൻ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചാണ് രക്ഷപ്പെട്ടത്. പ്രതികൾ സ്ഥലം വിട്ടതിന് ശേഷം മൃതദേഹത്തിന് അരികിലെത്തിയ ബാലൻ, ആ കൊടുംകാട്ടിൽ ഒരു രാത്രി മുഴുവൻ തന്റെ അച്ഛന്റെ ചേതനയറ്റ ശരീരത്തിന് കാവലിരുന്നു. പിറ്റേന്ന് രാവിലെ കാടിന് പുറത്തെത്തി നാട്ടുകാരോട് വിവരം പറഞ്ഞപ്പോഴാണ് ലോകം ഈ അരുംകൊലയെക്കുറിച്ച് അറിയുന്നത്. സംഭവത്തിൽ നരസിംഹലുവിനെയും രണ്ട് കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. അനാഥനായ ബാലനെ നിലവിൽ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

About The Author


