Cricket Umpire Murder Shock

വിശാഖപട്ടണത്ത് നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് അമ്പയർ കുത്തേറ്റു മരിച്ചു. 23 വയസ്സുകാരനായ അജിത്താണ് കൊല്ലപ്പെട്ടത്. മത്സരത്തിനിടെ ഒരു റണ്ണിനെച്ചൊല്ലി കളിക്കാർക്കിടയിലുണ്ടായ തർക്കം അമ്പയർമാർ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ കാണികളിലൊരാളായ കിഷോർ (26) ഇതിനെ ചോദ്യം ചെയ്യുകയും അമ്പയർമാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ മത്സരശേഷം വൈകുന്നേരത്തോടെ കിഷോർ അമ്പയർമാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അജിത്തിന് മാരകമായി കുത്തേറ്റു. മറ്റൊരു അമ്പയറായ ചിരഞ്ജീവിക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വകാര്യ ഫോട്ടോഗ്രാഫറായ കിഷോറിന് കൊല്ലപ്പെട്ട അജിത്തിനോട് മുൻപേ തന്നെ വ്യക്തിപരമായ ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. കളിമുറ്റത്തെ നിസാര തർക്കം ഒരു ജീവനെടുത്തതിന്റെ ഞെട്ടലിലാണ് കായിക ലോകം. സംഭവത്തിൽ പ്രതിയായ കിഷോറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

About The Author


