Vishu Special Train Shock

വിഷു പ്രമാണിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്നും കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് റെയിൽവേ പ്രത്യേക തീവണ്ടികൾ അനുവദിച്ചു. ചെന്നൈ എഗ്മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി), ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലത്തേക്കുമാണ് പുതിയ സർവീസുകൾ. ഈ മാസം 10-ന് രാത്രി 11.55-ന് എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06115) പിറ്റേന്ന് വൈകീട്ട് ആറിന് തിരുവനന്തപുരത്തെത്തും. തിരികെ 15-ന് ഉച്ചയ്ക്ക് 3.45-ന് തിരുവനന്തപുരത്ത് നിന്ന് മടങ്ങും. ത്രി ടിയർ, സ്ലീപ്പർ, ജനറൽ കോച്ചുകളുണ്ടാകുന്ന ഈ ട്രെയിനിന് പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം തുടങ്ങി പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുണ്ട്. ഇതിന് പുറമെ 15-ന് ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക എ.സി. തീവണ്ടിയും (06119) അനുവദിച്ചിട്ടുണ്ട്. 16 ത്രി ടിയർ എ.സി. ഇക്കോണമി കോച്ചുകളുള്ള ഈ ട്രെയിൻ പിറ്റേന്ന് രാവിലെ കൊല്ലത്തെത്തും. സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ, കുറഞ്ഞ നിരക്കിൽ സുരക്ഷിതമായി നാട്ടിലെത്താൻ ഈ പ്രത്യേക സർവീസുകൾ പ്രവാസി മലയാളികൾക്ക് വലിയ തുണയാകും. ഒപ്പം ഒൻപതിന് തിരുനെൽവേലിയിൽ നിന്ന് എഗ്മോറിലേക്കും പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

About The Author


