TRAI Calling Plans Shock

ഇന്റർനെറ്റ് ആവശ്യമില്ലാത്ത മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ നിർദ്ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). കുറഞ്ഞ വിലയ്ക്ക് കോളിംഗ്, എസ്എംഎസ് സേവനങ്ങൾ മാത്രമുള്ള പ്രത്യേക മൊബൈൽ പ്ലാനുകൾ ടെലികോം ഓപ്പറേറ്റർമാർ നിർബന്ധമായും നൽകണമെന്ന് ട്രായ് ചൊവ്വാഴ്ച നിർദ്ദേശിച്ചു. നിലവിൽ ലഭ്യമായ ഭൂരിഭാഗം പ്ലാനുകളിലും ഡേറ്റ കൂടി ഉൾപ്പെടുന്നതിനാൽ, ഇന്റർനെറ്റ് ഉപയോഗിക്കാത്ത സാധാരണക്കാർ പോലും ഇതിനായി വലിയ തുക നൽകേണ്ടി വരുന്നു എന്ന പരാതി വ്യാപകമായിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ നടപടി. രാജ്യത്ത് ഇപ്പോഴും ഏകദേശം 15 കോടിയോളം ഉപഭോക്താക്കൾ 2ജി കണക്ഷനുകളാണ് ഉപയോഗിക്കുന്നത്. ഇവർക്ക് ഡേറ്റാ സേവനങ്ങൾ ആവശ്യമില്ലെന്ന് ട്രായ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് ട്രായ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യാനുസരണം കുറഞ്ഞ ചിലവിൽ മൊബൈൽ റീച്ചാർജ് ചെയ്യാൻ സാധിക്കും. വോയിസ് കോളിനും എസ്എംഎസിനും മാത്രമായി ഒരു ‘സ്പെഷ്യൽ താരിഫ് വൗച്ചറെങ്കിലും’ കമ്പനികൾ പുറത്തിറക്കണമെന്നാണ് ട്രായിയുടെ കർശന നിർദ്ദേശം.

About The Author


