Abu Dhabi Shocks: War Ready!

ഏതൊരു വലിയ ദുരന്തത്തെയോ അടിയന്തര സാഹചര്യത്തെയോ നേരിടാൻ രാജ്യത്തെ ആരോഗ്യ മേഖലയും മുൻനിര സേനയും പൂർണ സജ്ജമാണെന്ന് അബുദാബി സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഏകദേശം 20,000-ത്തോളം വരുന്ന മുൻനിര പോരാളികൾക്ക് ലോകോത്തര നിലവാരത്തിലുള്ള പ്രത്യേക പരിശീലനം നൽകുന്ന ബൃഹദ് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിനായി ‘ഇസ്തിജാബ’ (Istijaba) ഫോറം പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി ആരോഗ്യപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും പരിശീലനം നൽകിവരുന്നു.

ആരോഗ്യ സുരക്ഷാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ‘യൂണിഫൈഡ് മെഡിക്കൽ ഓപറേഷൻസ് കമാൻഡ് സെന്റർ’ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് എമിറേറ്റിൽ സജ്ജമാക്കിയിരിക്കുന്നത്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം ഈ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത, ആംബുലൻസ് സേവനങ്ങളുടെ കാര്യക്ഷമത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ദുരന്തനിവാരണ സംവിധാനങ്ങൾ എന്നിവയെല്ലാം ഈ പുതിയ പദ്ധതിയുടെ ഭാഗമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഭാവിയിലെ ആരോഗ്യ വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
About The Author


