Iran foreign minister Abbas Araghchi talks on his mobile phone ahead the family photo during the 51st session of the Council of Foreign Ministers of the Organization of Islamic Cooperation (OIC) in Istanbul, on June 21, 2025. (Photo by Yasin AKGUL / AFPIran US Ceasefire: Big Win!

ടെഹ്റാൻ: മേഖലയിൽ യുദ്ധഭീതി പടർത്തിക്കൊണ്ടുള്ള കടുത്ത ഭീഷണികൾക്കൊടുവിൽ, അമേരിക്ക മുന്നോട്ട് വെച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ ഇറാൻ ഔദ്യോഗികമായി അംഗീകരിച്ചു. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ സൈന്യത്തിന്റെ സാങ്കേതിക മേൽനോട്ടത്തിൽ ഉടനടി തുറന്നുനൽകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ നടന്ന നയതന്ത്ര ചർച്ചകളാണ് മാസങ്ങളായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക ശമനമുണ്ടാക്കിയിരിക്കുന്നത്.

“നാഗരികത ഇന്ന് രാത്രിയോടെ ഇല്ലാതാകും” എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സമാധാന നീക്കങ്ങൾ നടന്നത്. പാക് പ്രധാനമന്ത്രിയുടെയും സൈനിക മേധാവിയുടെയും അഭ്യർത്ഥന പരിഗണിച്ചാണ് ട്രംപ് രണ്ടാഴ്ചത്തെ സാവകാശം നൽകാൻ തയ്യാറായത്. ഈ രണ്ടാഴ്ച കാലയളവ് ഇറാനുമായുള്ള ഒരു അന്തിമ സമാധാന കരാറിലെത്താൻ ഉപയോഗിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, അമേരിക്ക ഇറാനുനേരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായും നിർത്തിവെക്കുകയാണെങ്കിൽ തങ്ങളുടെ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് അരാഗ്ചി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം വരും ദിവസങ്ങളിൽ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുനൽകിയ ഇറാൻ, ഇത് സൈന്യത്തിന്റെ കർശനമായ ഏകോപനത്തോടെയായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങളും അമേരിക്കയുടെ 15 ഇന ആവശ്യങ്ങളും അടിസ്ഥാനമാക്കിയാകും വരാനിരിക്കുന്ന ചർച്ചകൾ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഹോർമുസ് തുറക്കാനുള്ള തീരുമാനം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
About The Author


