Mojtaba Khamenei Health Shock

ഇറാനിലെ പുണ്യനഗരമായ ഖോമിൽ അതീവ രഹസ്യമായാണ് മൊജ്തബയുടെ ചികിത്സ നടക്കുന്നത്. മുൻ നേതാവ് അലി ഖമനേയി കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ മൊജ്തബയ്ക്കും പരിക്കേറ്റിരുന്നതായി നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു. നിലവിൽ അദ്ദേഹം അബോധാവസ്ഥയിലാണെന്നും ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും നയതന്ത്ര കുറിപ്പുകൾ സൂചിപ്പിക്കുന്നു. പുതിയ നേതാവായി പ്രഖ്യാപിക്കപ്പെട്ടിട്ടും മൊജ്തബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് ഈ റിപ്പോർട്ടുകളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. അതേസമയം, ഖോമിൽ അലി ഖമനേയിക്കായി വലിയ ശവകുടീരം ഒരുങ്ങുന്നതായും ഖമനേയി കുടുംബത്തിലെ കൂടുതൽ അംഗങ്ങളെ അടക്കം ചെയ്യാൻ പാകത്തിൽ ഒന്നിലധികം കല്ലറകൾ അവിടെ നിർമ്മിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇറാന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് ഈ വാർത്തകൾ സൃഷ്ടിക്കുന്നത്.

About The Author


