One Point One Stock Boom

ഐ.ടി, ബിസിനസ് പ്രൊസസ് മാനേജ്മെന്റ് (BPM) മേഖലയിലെ പ്രമുഖ കമ്പനിയായ വൺ പോയിന്റ് വൺ സൊല്യൂഷൻസ് (One Point One Solutions) ഓഹരി വിപണിയിൽ അവിശ്വസനീയമായ നേട്ടം കൊയ്യുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ ഓഹരിയുടെ വില 1.75 രൂപയിൽ നിന്ന് 45 രൂപയിലേക്കാണ് കുതിച്ചുയർന്നത്. അതായത്, 2021 മുതൽ ഏകദേശം 2,508% റിട്ടേൺ ആണ് ഈ കമ്പനി നിക്ഷേപകർക്ക് നൽകിയത്. ഈ കാലയളവിൽ ഒരാൾ ഒരു ലക്ഷം രൂപ ഈ ഓഹരിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ, ഇന്നതിന്റെ മൂല്യം ഏകദേശം 26 ലക്ഷം രൂപയായി വർധിക്കുമായിരുന്നു. നിലവിൽ 45 രൂപ നിലവാരത്തിൽ വ്യാപാരം തുടരുന്ന ഈ ഓഹരിയുടെ 52 ആഴ്ച്ചകളിലെ ഏറ്റവും ഉയർന്ന വില 69.99 രൂപയാണ്.

മഹാരാഷ്ട്രയിലെ താനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി ബിസിനസ് പ്രൊസസ് മാനേജ്മെന്റ് രംഗത്തെ പ്രധാന സേവനങ്ങളായ ഡാറ്റ മാനേജ്മെന്റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് (CRM), സെയിൽസ് മാനേജ്മെന്റ് എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാരതി എയർടെൽ, എൽ.ഐ.സി മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്മെന്റ് തുടങ്ങിയ വമ്പൻ സ്ഥാപനങ്ങൾ ഈ കമ്പനിയുടെ പ്രധാന ക്ലയന്റുകളാണ്. അടുത്തിടെ പിരാമൽ ഫിനാൻസുമായി 60 കോടി രൂപയുടെ പുതിയ കരാറിൽ ഏർപ്പെട്ടതും ഗൾഫ് മേഖലയിലേക്കും കൊളംബിയയിലേക്കും ബിസിനസ് വ്യാപിപ്പിച്ചതും കമ്പനിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. വരും വർഷങ്ങളിലും മികച്ച മുന്നേറ്റം നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയും നിക്ഷേപകരും.
About The Author


