UAE Relaxes Nursing Job Rules, No Experience Needed

യുഎഇയിൽ ആരോഗ്യമേഖലയിൽ ജോലി ആഗ്രഹിക്കുന്ന നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വലിയ ആശ്വാസമായി മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം. അംഗീകൃത സർവ്വകലാശാലകളിൽ നിന്നും പഠനം പൂർത്തിയാക്കിയ നഴ്സിംഗ് ബിരുദധാരികൾക്കും മറ്റ് അനുബന്ധ ആരോഗ്യ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്കും ലൈസൻസ് നേടുന്നതിന് മുൻപ് നിലവിലുണ്ടായിരുന്ന നിർബന്ധിത പ്രവൃത്തിപരിചയം (Experience) പുതിയ പരിഷ്കാരത്തിലൂടെ ഒഴിവാക്കി. ഇത് പുതുതായി പഠിച്ചിറങ്ങുന്ന വിദേശികൾക്കും സ്വദേശികൾക്കും തൊഴിൽ വിപണിയിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ സഹായകമാകും.
കൂടാതെ, മെഡിക്കൽ കോളേജുകളിലെ അക്കാദമിക് രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും മറ്റ് പ്രൊഫസർമാർക്കും ഇനി മുതൽ ആശുപത്രികളിൽ നേരിട്ട് രോഗികളെ ചികിത്സിക്കാനുള്ള (Clinical practice) അനുമതിയും നൽകിയിട്ടുണ്ട്. നേരത്തെ ഇവർക്ക് അധ്യാപനത്തിന് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. 2026-ഓടെ രാജ്യം മുഴുവൻ ഏകീകൃത ഡിജിറ്റൽ ലൈസൻസിംഗ് പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോം വഴി ലൈസൻസിംഗ് നടപടികൾക്കുള്ള രേഖകൾ 70 ശതമാനം വരെ കുറയ്ക്കാനും പരിശോധനകൾ കൂടുതൽ വേഗത്തിലാക്കാനും സാധിക്കും. ലോകോത്തര മെഡിക്കൽ പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കാനും ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനുമാണ് യുഎഇ ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

https://www.instagram.com/media7onlive/p/DWnCNLNE1fb/
About The Author


