Fuel Price Hike in UAE for April

ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിൽ യുഎഇയിൽ ഏപ്രിൽ മാസത്തെ ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. യുഎഇ ഇന്ധനവില നിർണ്ണയ സമിതി പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം പെട്രോളിനും ഡീസലിനും കഴിഞ്ഞ മാസത്തെക്കാൾ വലിയ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്കുകൾ രാജ്യത്തെ പെട്രോൾ പമ്പുകളിൽ പ്രാബല്യത്തിൽ വന്നു.
പുതുക്കിയ നിരക്കുകൾ പ്രകാരം, സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.39 ദിർഹമാണ് പുതിയ വില (മാർച്ചിൽ ഇത് 2.59 ദിർഹം ആയിരുന്നു). സ്പെഷ്യൽ 95 പെട്രോളിന് 3.28 ദിർഹമായി (മാർച്ചിൽ 2.48 ദിർഹം). ഇ-പ്ലസ് 91 പെട്രോളിന് 3.20 ദിർഹവും (മാർച്ചിൽ 2.40 ദിർഹം) ഈടാക്കും. ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് ഡീസൽ വിലയിലാണ്. ലിറ്ററിന് 2.72 ദിർഹം ഉണ്ടായിരുന്ന ഡീസൽ വില 4.69 ദിർഹമായാണ് ഉയർന്നത്. ഏകദേശം 70 ശതമാനത്തിലധികം വർധനവാണ് ഡീസൽ വിലയിൽ ഉണ്ടായിരിക്കുന്നത്.
പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതുൾപ്പെടെയുള്ള പ്രതിസന്ധികളും ആഗോള ക്രൂഡ് ഓയിൽ വിതരണത്തെ ബാധിച്ചതാണ് വില വർധനവിന് കാരണമായത്. മാർച്ചിൽ ബാരലിന് വലിയ തോതിൽ വില ഉയർന്നത് നേരിട്ട് ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിച്ചു. വരും ദിവസങ്ങളിൽ ചരക്ക് ഗതാഗത ചെലവിലും മറ്റും ഈ വർധനവ് പ്രതിഫലിക്കാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച രാത്രി വില വർധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഎഇയിലെ വിവിധ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.

https://www.instagram.com/media7onlive/p/DWnBQWTkz7f/
About The Author