Parappanangadi Railway Assault involving railway employee at Parappanangadi station
Parappanangadi Railway Assault സംഭവത്തിൽ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോയിന്റ്സ്മാനെ യാത്രക്കാരായ രണ്ട് യുവാക്കൾ മർദിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ജീവനക്കാരന് പരിക്കേറ്റതായും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
പരപ്പനങ്ങാടിയിൽ റെയിൽവേ ജീവനക്കാരന് നേരെ മർദനം | Parappanangadi Railway Assault
മലപ്പുറം പരപ്പങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോയിന്റ്സ്മാന് യാത്രക്കാരായ രണ്ടുപേരുടെ ക്രൂരമർദനമേറ്റു. സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരേ പരപ്പങ്ങാടി പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഴക്കാട് സ്വദേശി ഷവ്വാഫിനാണ് (32) മർദ്ദനമേറ്റത്.
ശനിയാഴ്ച രാത്രി 9.25 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് എടുത്ത് എ.സി. കോച്ചിൽ യാത്രചെയ്യുകയായിരുന്ന പ്രതികൾ, ഇത് ചോദ്യംചെയ്ത ടി.ടി.ഇയുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ട്രെയിൻ പരപ്പങ്ങാടിയിൽ എത്തിയപ്പോൾ പുറത്തിറങ്ങിയ ഇവർ ടി.ടി.ഇയെ അസഭ്യം പറയുകയും, ഇത് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷവ്വാഫ് മൊബൈലിൽ വീഡിയോ പകർLത്തുകയും ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കൾ ഷവ്വാഫിനെ മൂക്കിന് ഇടിക്കുകയും കഴുത്തിന് പിടിച്ച് തള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ അദ്ദേഹത്തിന്റെ മുഖത്തും മൂക്കിലും കഴുത്തിലും കൈകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പ്രതികൾ സ്റ്റേഷൻ മാസ്റ്ററുടെ റൂമിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) എന്നിവയിലെ പ്രസക്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


