CJP Police Evidence Portal launched to collect evidence related to protest police action
CJP Police Evidence Portal പ്രതിഷേധവുമായി ബന്ധപ്പെട്ട പരാതികളിൽ തെളിവുകൾ ശേഖരിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കാനാണ് പുതിയ വെബ്സൈറ്റ് ലക്ഷ്യമിടുന്നതെന്ന് സി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നു.
തെളിവ് ശേഖരണത്തിന് പുതിയ നീക്കം | CJP Police Evidence Portal
#CJP #DelhiProtest #PoliceAction #NEET2026 #IndiaNews #BreakingNews #MalayalamNews #StudentProtest
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന ‘സംസദ് ചലോ’ പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം നടന്നെന്ന ആരോപണം ശക്തമാക്കി കോക്രോച്ച് ജനത പാർട്ടി (CJP) പുതിയ വെബ്സൈറ്റ് ആരംഭിച്ചു. ജൂലായ് 20-ന് നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്റെ മർദനത്തിനും അതിക്രമങ്ങൾക്കും ഇരയായവരോട് ഫോട്ടോകളും വീഡിയോകളും മറ്റ് തെളിവുകളും വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്യാൻ സി.ജെ.പി നേതൃത്വം അഭ്യർഥിച്ചു. ലഭിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും പരിശോധിച്ച് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയുകയും, അവരുടെ അതിക്രെമം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും ഡൽഹി പൊലീസ് അതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പാർട്ടി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. അഭിഭാഷകരുടെ സംഘവും ഈ നിയമനടപടികൾക്ക് പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കും വനിതാ പ്രതിഷേധക്കാർക്കും നേരെ പൊലീസ് അതിക്രമം നടന്നുവെന്നാണ് സി.ജെ.പി ആരോപിക്കുന്നത്. എന്നാൽ, പ്രതിഷേധക്കാർ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ആവശ്യമായ ബലപ്രയോഗം നടത്തിയതെന്നും, പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെളിവുകൾ ശേഖരിച്ച് നിയമപരമായ പോരാട്ടം ശക്തമാക്കാനാണ് പുതിയ വെബ്സൈറ്റിലൂടെ സി.ജെ.പി ലക്ഷ്യമിടുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Delhi Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


