Minister Post Scam accused arrested by Kozhikode Cyber Crime Police
Minister Post Scam കേസിൽ ജനപ്രതിനിധികളെ ലക്ഷ്യമിട്ടുള്ള ഫോൺ തട്ടിപ്പിനെതിരെ സൈബർ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. വ്യാജ തിരിച്ചറിയൽ ഉപയോഗിച്ച് പണം തട്ടാൻ നടത്തിയ ശ്രമത്തിൽ പ്രതികളെ ഡൽഹിയിൽ നിന്ന് പിടികൂടി.
സൈബർ അന്വേഷണത്തിൽ വഴിത്തിരിവ് | Minister Post Scam
കേരളത്തിൽ ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം നൽകാമെന്നും വാഗ്ദാനം ചെയ്ത് കോൺഗ്രസ് ജനപ്രതിനിധികളെ ഫോണിൽ വിളിച്ച് തട്ടിപ്പിന് ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘമാണ് ഇപ്പോൾ വലയിലായത്. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ സെക്രട്ടറി രാജ്കുമാർ എന്ന് പരിചയപ്പെടുത്തി ഇംഗ്ലീഷിലായിരുന്നു വ്യാജ ഫോൺകോൾ.
എം.എൽ.എയ്ക്ക് പുറമെ എം.പിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർക്കും സമാനമായ വ്യാജ കോളുകൾ വന്നിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് കോൾ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതും തുടർന്ന് കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയതും. സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങളും സിം കാർഡ് കേന്ദ്രീകരിച്ചും നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് സൈബർ പൊലീസ് സംഘം ഡൽഹിയിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് National Cyber Crime Reporting Portal സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


