Hit and Run Squad ordered by Kerala High Court for road accident investigations
Hit and Run Squad സംവിധാനത്തിലൂടെ ഹിറ്റ് ആൻഡ് റൺ കേസുകളുടെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കോടതിയുടെ നിർണ്ണായക നിർദ്ദേശങ്ങൾ. ഇരകൾക്ക് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിൽ ഈ നടപടികൾക്ക് പ്രധാന്യമുണ്ട്.
ഹിറ്റ് ആൻഡ് റൺ അന്വേഷണത്തിന് പുതിയ സംവിധാനം | Hit and Run Squad
#KeralaHighCourt #HitAndRun #JusticeGGirish #KeralaPolice #RoadSafety #LegalNews #KeralaNews
റോഡിൽ അപകടമുണ്ടാക്കി നിർത്താതെ പോകുന്ന വാഹനങ്ങളെയും അതിന് ഉത്തരവാദികളായ വ്യക്തികളെയും കണ്ടെത്താൻ ഓരോ ജില്ലയിലും പൊലീസിന്റെ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തിന് ഇടയാക്കിയ വാഹനങ്ങൾ കണ്ടെത്താനാകാത്തതിനാൽ ഇരകൾക്ക് ഇൻഷുറൻസ് സഹായമടക്കം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഈ നിർണ്ണായക ഉത്തരവ്. ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കേണ്ട ഈ സ്ക്വാഡുകളുടെ പ്രവർത്തനത്തിന് സൈബർ പൊലീസിന്റെ സഹായം ഉറപ്പാക്കണമെന്നും, പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാൻ ഇവരുടെ ഫോൺ നമ്പറുകൾ ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ, വിവിധ ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും പോലീസ് സേനകൾ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കണം. ഇടിച്ചിട്ട് നിർത്താതെ പോകുന്ന ഹിറ്റ് ആൻഡ് റൺ കേസുകളിൽ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവരണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവിലെ ‘ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്സിഡന്റ് സ്കീം 2021’ പ്രകാരമുള്ള തുക അപര്യാപ്തമാണെന്ന് വിലയിരുത്തിയ കോടതി, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിൽ പ്രത്യേക ഫണ്ട് രൂപീകരിച്ച് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കണമെന്ന് നിർദ്ദേശിച്ചു. വാഹന പിഴത്തുകയിൽ നിന്നോ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നോ ഇതിനുള്ള വിഹിതം കണ്ടെത്താവുന്നതാണെന്നും വ്യക്തമാക്കിയ ഹൈക്കോടതി, ഉത്തരവിന്റെ വിധിപ്പകർപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും അയച്ചുകൊടുക്കാൻ ഉത്തരവിട്ടു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala High Court സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


