Sonam Wangchuk Protest at Safdarjung Hospital during hunger strike
Sonam Wangchuk Protest രാജ്യത്ത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പുതിയ വഴിത്തിരിവാകുകയാണ്. നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക് സമരം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിർണായക ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
വിദ്യാഭ്യാസ വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നു | Sonam Wangchuk Protest
#SonamWangchuk #NEETPaperLeak #SafdarjungHospital #DelhiPolice #DelhiHighCourt #EducationMinister #NEETIssue #ProtestUpdate #LatestNews
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 20 ദിവസത്തിലധികമായി നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക് സമരം അവസാനിപ്പിക്കാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചു. ഡൽഹി പൊലീസ് സഫ്ദർജംഗ് ആശുപത്രിയിലാക്കിയ അദ്ദേഹം ‘എക്സി’ലൂടെയാണ് ത തന്റെ നിലപാട് വ്യക്തമാക്കിയത്. പരീക്ഷാ ചോർച്ചയുൾപ്പെടെ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുക എന്നതാണ് ആദ്യ ആവശ്യം. സിജെപി നടത്തുന്ന പാർലമെന്റ് മാർച്ചിനിടെ ജനപ്രതിനിധികൾ വിഷയം പാർലമെന്റിൽ ഉന്നയിക്കാമെന്ന് ഉറപ്പ് നൽകുകയോ, അല്ലെങ്കിൽ ആശുപത്രിയിലെത്തി തനിക്ക് വാഗ്ദാനം നൽകുകയോ ചെയ്താൽ നിരാഹാരം അവസാനിപ്പിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആശുപത്രിയിൽ താൻ അനധികൃത തടങ്കലിലാണെന്നും സഞ്ചാര, സംസാര സ്വാതന്ത്ര്യങ്ങൾ തടയപ്പെട്ടിരിക്കുകയാണെന്നും വാങ്ചുക് കുറ്റപ്പെടുത്തി.
അതേസമയം, വാങ്ചുകിന്റെ ആശുപത്രി മോചന ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി നിലവിൽ ഇടക്കാല ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. സഫ്ദർജംഗ് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി, ചികിത്സ നൽകുന്ന ഡോക്ടർമാരുമായി പൂർണമായി സഹകരിക്കാൻ അദ്ദേഹത്തോട് നിർദേശിച്ചു. തുടർന്ന്, അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച ഹർജിയിൽ ചേർന്ന പ്രത്യേക സിറ്റിംഗിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചു. ജസ്റ്റിസ് മിനി പുഷ്കർണയുടെ നിർദേശപ്രകാരം വിഷയത്തിൽ മൂന്നു ദിവസത്തിനകം മറുപടി നൽകേണ്ടതുണ്ട്. കേസ് ഈ മാസം 24-ന് കോടതി വീണ്ടും പരിഗണിക്കും.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Delhi High Court സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


