Kerala Power Cut Tragedy after candle fire during power outage in Elamakkara
Kerala Power Cut Tragedy സംസ്ഥാനത്തെ അപ്രഖ്യാപിത വൈദ്യുതി മുടക്കുമായി ബന്ധപ്പെട്ട് വീണ്ടും ദാരുണ സംഭവത്തിന് വഴിവെച്ചിരിക്കുകയാണ്. തുടർച്ചയായ വൈദ്യുതി തടസ്സങ്ങൾ ജനങ്ങളുടെ സുരക്ഷയെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അപ്രഖ്യാപിത വൈദ്യുതി മുടക്കിന്റെ പ്രത്യാഘാതങ്ങൾ | Kerala Power Cut Tragedy
സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിത പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. കൊച്ചി എളമക്കര സ്വദേശിനി മറിയം പൈലി (71) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ പതിമൂന്നിനാണ് ഇവർക്ക് അപകടം സംഭവിക്കുന്നത്. കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന മറിയം പൈലി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. രാത്രി പവർക്കട്ടുണ്ടായപ്പോൾ വെളിച്ചത്തിനായി മെഴുകുതിരി കൊളുത്തുന്നതിനിടെ അത് മറിഞ്ഞ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. വസ്ത്രത്തിൽ തീ പടർന്ന് നാൽപ്പതുശതമാനത്തോളം ഗുരുതരമായി പൊള്ളലേറ്റ ഇവരെ, ബഹളം കേട്ടെത്തിയ സമീപവാസികളാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറിയം പൈലിയുടെ സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.
അപ്രഖ്യാപിത വൈദ്യുതി മുടക്കം മൂലം സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നഷ്ടമാകുന്ന രണ്ടാമത്തെ ജീവനാണിത്. കഴിഞ്ഞദിവസം പാലക്കാട് സിവിൽ സ്റ്റേഷന് സമീപം ശ്വാസകോശ രോഗിയായ എം. കൃഷ്ണൻ (71) എന്ന വൃദ്ധനും പവർകട്ട് മൂലം ശ്വാസം മുട്ടി മരിച്ചിരുന്നു. വീട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്, വ്യാഴാഴ്ച രാത്രി 12 മണിയോടെ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ വരികയായിരുന്നു. മുൻകൂട്ടി അറിയിക്കാതെ രാത്രികാലങ്ങളിൽ ഒരു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും പലതവണയായാണ് കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്. എന്നാൽ പരാതി പറയാനോ കാരണമറിയാനോ കെ.എസ്.ഇ.ബി ഓഫീസുകളിൽ വിളിച്ചാൽപ്പോലും കൃത്യമായ മറുപടി ലഭിക്കാറില്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala State Electricity Board (KSEB) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


