Kochi Police Assault incident involving inspector attacked during arrest in Kaloor
Kochi Police Assault കേസിൽ കലൂരിൽ നടന്ന സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന പ്രതിക്കെതിരെ വിവിധ ഗുരുതര വകുപ്പുകൾ ചുമത്തി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം | Kochi Police Assault
#KochiNews #ErnakulamNorthPolice #Kaloor #PoliceAttack #AssaultOnPolice #KeralaCrime #KochiCrime
കൊച്ചി കലൂരിൽ യുവതികളെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ച യുവാവിനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി ജസ്റ്റിൻ കുര്യൻ (28) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 1.30-ഓടെ കലൂർ ജംഗ്ഷനിലായിരുന്നു സിനിമാക്കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വഴിയിൽ വെച്ച് നാല് യുവതികളെ ഇയാൾ ശല്യം ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന്, എറണാകുളം വെസ്റ്റ് സബ്ഡിവിഷനിൽ ഡ്യൂട്ടിയിലായിരുന്ന ഫോർട്ട് കൊച്ചി ഇൻസ്പെക്ടർ കെ.സി. രതീഷും സംഘവും സ്ഥലത്തെത്തുകയായിരുന്നു.
പൊലീസ് സംഘത്തെ കണ്ടതോടെ അക്രമാസക്തനായ ജസ്റ്റിൻ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ചവിട്ടുകയും ചെയ്തു. ഇതിനിടെ ഫോർട്ട് കൊച്ചി ഇൻസ്പെക്ടർ കെ.സി. രതീഷിന്റെ ഇടതുകൈയിലെ തള്ളവിരലിലും ചൂണ്ടുവിരലിലും യുവാവ് കടിച്ചുകീറി പരിക്കേൽപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമം, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ജസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി ആക്രമണം നടത്തുമ്പോൾ കടുത്ത ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുള്ളതിനാൽ പൊലീസ് ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


