Jana Nayagan Release poster announcing Kerala first show and advance booking
Jana Nayagan Release പ്രഖ്യാപിച്ചതോടെ കേരളത്തിലെ വിജയ് ആരാധകർ റിലീസിനായുള്ള അവസാനഘട്ട ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ഷോയും അഡ്വാൻസ് ബുക്കിങ് സമയവും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പ് കൂടുതൽ ശക്തമായിരിക്കുകയാണ്.
കേരളത്തിലെ റിലീസ് ഒരുക്കങ്ങൾ | Jana Nayagan Release
#JanaNayagan #ThalapathyVijay #VijayLastMovie #HVinoth #JanaNayaganKerala #AdvanceBooking #BreakingNews #MovieNews
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് തന്റെ സജീവമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് അവസാനമായി അഭിനയിച്ച ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ കേരളത്തിലെ റിലീസ് തീയതിയും ഷോ സമയവും പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 23-ന് റിലീസ് ചെയ്യുമെന്നും, അന്നേദിവസം പുലർച്ചെ 6 മണി മുതൽ കേരളത്തിൽ ആദ്യ ഷോകൾ ആരംഭിക്കുമെന്നും വിതരണക്കാർ അറിയിച്ചു. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ (ജൂലൈ 18, ശനിയാഴ്ച) വൈകുന്നേരം 6.01 മണി മുതൽ ഔദ്യോഗികമായി ആരംഭിക്കും. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള ഈ റിലീസ് തിയേറ്ററുകളിൽ വൻ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാഷാഭേദമന്യേ ആരാധകർ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് നിർമ്മിക്കുന്നത്. ഇൻഡസ്ട്രിയിലെ വൻകിട വിതരണക്കാരായ എസ്.എസ്.ആർ എന്റർടൈൻമെന്റ്സ് ട്രാവൻകൂർ, മലബാർ ഏരിയകളിലും, ഐ.എം.പി ഫിലിംസ് കൊച്ചി ഏരിയയിലും ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നു.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ‘ജനനായകൻ’, വിജയ്യുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമെന്ന സവിശേഷതയും വഹിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി കോടിക്കണക്കിന് പ്രേക്ഷകരെ വിസ്മയിപ്പിച്ച അദ്ദേഹത്തിന്റെ സിനിമാ യാത്രയ്ക്ക് ഏറ്റവും ഗംഭീരമായ സമാപനമായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷ. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അനിൽ അരശാണ്. വി. സെൽവകുമാർ (ആർട്ട്), ശേഖർ, സുധൻ (കൊറിയോഗ്രാഫി), അറിവ് (ലിറിക്സ്), പല്ലവി സിംഗ് (കോസ്റ്റ്യൂം), ഗോപി പ്രസന്ന (പബ്ലിസിറ്റി ഡിസൈൻ), നാഗരാജ (മേക്കപ്പ്), വീര ശങ്കർ (പ്രൊഡക്ഷൻ കൺട്രോളർ), പ്രതീഷ് ശേഖർ (പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് KVN Productions സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


