CBSE On Screen Marking evaluation system under Supreme Court review
CBSE On Screen Marking സംവിധാനവുമായി ബന്ധപ്പെട്ട പരാതികൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. വിഷയത്തിൽ സിബിഎസ്ഇ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്.
മൂല്യനിർണയ സംവിധാനത്തിൽ സുപ്രീം കോടതി ഇടപെടൽ | CBSE On Screen Marking
#CBSEResults #SupremeCourt #OnScreenMarking #EducationNews #CBSEExams #StudentRights
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിനായി ഏർപ്പെടുത്തിയ ‘ഓൺ സ്ക്രീൻ മാർക്കിംഗ്’ (OSM) സംവിധാനത്തിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് സുപ്രീം കോടതി. പുതിയ മൂല്യനിർണയ രീതി കാരണം വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിഷമങ്ങളും നിരാശയും മനസ്സിലാക്കാൻ സിബിഎസ്ഇ തയ്യാറാകണമെന്ന് കോടതി കർശനമായി നിർദേശിച്ചു. ഒഎസ്എം സംവിധാനത്തിലെ അപാകതകൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർണ്ണായക നിരീക്ഷണം. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ അവർക്ക് പ്രതികൂലമായ യാതൊരു നിലപാടും സിബിഎസ്ഇയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഒഎസ്എമ്മിലെ പോരായ്മകൾ പരിഹരിക്കാൻ ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനും സിബിഎസ്ഇയോട് കോടതി ഉത്തരവിട്ടു.
പത്താം ക്ലാസിലേക്കും വ്യാപിപ്പിക്കുന്നതിൽ വിവാദം; പ്രശ്നപരിഹാരത്തിന് ഏകാംഗ സമിതി
കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് കൊണ്ടുവന്ന ഒഎസ്എം സംവിധാനത്തിനെതിരെ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായ പരാതികളാണ് ഉയർന്നത്. എന്നാൽ ഈ പോരായ്മകൾ പരിഹരിക്കാതെ തന്നെ, ഇത്തവണ പത്താം ക്ലാസ് മൂല്യനിർണയത്തിലേക്കും ഒഎസ്എം വ്യാപിപ്പിക്കാൻ സിബിഎസ്ഇയും കേന്ദ്ര സർക്കാരും നീക്കം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സഹായം കോടതി തേടിയിട്ടുണ്ട്. ഒഎസ്എം മൂല്യനിർണയത്തിലെ പാകപ്പിഴകൾ വിശദമായി പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിനായി നിലവിൽ ഒരു ഏകാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Central Board of Secondary Education (CBSE) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


