KT Jaleel Controversy during SSLC students felicitation event in Palakkad
KT Jaleel Controversy സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയവും സാമൂഹികവുമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനിടെ നടന്ന സംഭവത്തെ തുടർന്ന് വിവിധ സംഘടനകൾ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം ശക്തം | KT Jaleel Controversy
#KTJaleel #Controversy #MannarkkadNews #PalakkadNews #StudentInsult #MSFProtest #ChildRights #BreakingNews
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളെ പരസ്യമായി അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ എംഎൽഎ. പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് ‘നിനക്കൊന്നും അക്ഷരമറിയില്ലേ’ എന്ന് ജലീൽ പരസ്യമായി ചോദിക്കുകയായിരുന്നു. ഹിന്ദിയിൽ എ പ്ലസ് കിട്ടിയ കുട്ടികളെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ശേഷം അവരുടെ മാതാപിതാക്കളുടെ പേരും മേൽവിലാസവും ഹിന്ദിയിൽ എഴുതാൻ ജലീൽ ആവശ്യപ്പെട്ടു. കുട്ടികൾ എഴുതിയതിൽ അക്ഷരത്തെറ്റ് കണ്ടതോടെ സദസ്സിലിരുന്ന മറ്റുള്ളവരുടെ മുന്നിൽ വെച്ച് ‘നിനക്ക് അഡ്രസ് എഴുതാൻ അറിയില്ലേ’ എന്ന് ചോദിച്ച് അപമാനിക്കുകയും, ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു നുള്ളുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുട്ടികൾ വായനാശീലം വർദ്ധിപ്പിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അറിവ് നേടാൻ മാത്രമായിരിക്കണമെന്നും ഉപദേശിക്കുന്നതിനിടയിലാണ് ജലീലിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു മോശം പെരുമാറ്റമുണ്ടായത്. സംഭവം വലിയ വിവാദമായതോടെ കെ.ടി. ജലീലിനെതിരെ ബാലാവകാശ ലംഘനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ജനമധ്യത്തിൽ വെച്ച് പരസ്യമായി മാനസികമായി തളർത്തുന്നതും കായികമായി ഉപദ്രവിക്കുന്നതും ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് എംഎസ്എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ് പറഞ്ഞു. മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ ജനപ്രതിനിധിയിൽ നിന്നുണ്ടായ ഈ നടപടിക്കെതിരെ വലിയ തോതിലുള്ള ജനരോഷമാണ് ഇപ്പോൾ ഉയരുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് National Commission for Protection of Child Rights (NCPCR) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


