Badrinath Temple Theft CCTV footage from temple vault investigation
Badrinath Temple Theft കേസുമായി ബന്ധപ്പെട്ട പുതിയ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയാണ്. ക്ഷേത്രത്തിലെ വോൾട്ട് മുറിയിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ Badrinath Temple Theft കേസിൽ അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.
സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകം | Badrinath Temple Theft
#BadrinathTemple #TempleTheft #CCTVFootage #PramodNautiyal #UttarakhandPolice #PushkarSinghDhami #NationalNews #BreakingNews
ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെ കുടുക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിലെ അതീവ സുരക്ഷിതമായ വോൾട്ട് മുറിയിൽനിന്ന് നോട്ടുകെട്ടുകളും സ്വർണ, വെള്ളി ഉരുപ്പടികളുമായി ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന പ്രമോദ് നോട്ടിയാൽ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ജൂലൈ രണ്ടിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. വെറും മണിക്കൂറുകളുടെ ഇടവേളയിൽ പ്രമോദ് നോട്ടിയാൽ എട്ടുതവണയാണ് വോൾട്ട് മുറിയിലേക്ക് കയറിയിറങ്ങിയത്. ഓരോ തവണ പുറത്തേക്ക് പോകുമ്പോഴും കൈയിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പണക്കെട്ടുകൾ മറച്ചുപിടിക്കാൻ ഇയാൾ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആരോപണം ഉയർന്നതിന് പിന്നാലെ പ്രമോദിനെ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഗർവാൾ ഡിവിഷണൽ കമ്മീഷണർ ആനന്ദ് സ്വരൂപിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിലവിൽ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി വരും ദിവസങ്ങളിൽ അന്വേഷണം പൂർത്തിയാക്കി ജൂലൈ 22-ഓടെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പോലീസ് ചോദ്യംചെയ്തുവരികയാണെന്നും, കഴിഞ്ഞ 40 ദിവസത്തെ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും ചമോലി അഡീഷണൽ സൂപ്രണ്ട് മദൻ സിങ് ബിസ്റ്റ് വ്യക്തമാക്കി. അതിനിടെ, തനിക്കെതിരെയുള്ള പോലീസ് നടപടികളെ ചോദ്യംചെയ്തുകൊണ്ട് പ്രതിയായ പ്രമോദ് നോട്ടിയാൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി വരും ജൂലൈ 16-ന് കോടതി പരിഗണിക്കും.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Uttarakhand Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


