Railway Ganja Smuggling operation busted by Kerala Excise in Angamaly
Railway Ganja Smuggling കേസിൽ റെയിൽവേ വഴി ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ചിരുന്ന പുതിയ രീതികൾ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുകയാണ്. എക്സൈസിന്റെ തുടർനടപടികൾ ലഹരി ശൃംഖലയെ ലക്ഷ്യമിട്ടാണ് മുന്നോട്ടുപോകുന്നത്.
റെയിൽവേ വഴിയുള്ള ലഹരിക്കടത്തിൽ പുതിയ തന്ത്രങ്ങൾ | Railway Ganja Smuggling
#GanjaSeizure #ExciseDepartment #KeralaPolice #AngamalyNews #RailwaySecurity #DrugRacket #KeralaNews #BreakingNews
ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പോലീസും എക്സൈസും പരിശോധന കർശനമാക്കിയതോടെ, പിടിയിലാകാതിരിക്കാൻ കഞ്ചാവ് കടത്തുസംഘങ്ങൾ പുതിയ പരീക്ഷണങ്ങളുമായി രംഗത്ത്. ഒഡിഷ പോലുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘമാണ് റെയിൽവേ സുരക്ഷ മറികടക്കാൻ വിചിത്രമായ വഴികൾ തേടുന്നത്. ട്രെയിൻ സ്റ്റേഷനുകളിൽ എത്തുന്നതിന് തൊട്ടുമുമ്പ് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ച് കഞ്ചാവ് പൊതികൾ പുറത്തേക്ക് വലിച്ചെറിയുന്നതാണ് ഇവരുടെ പുതിയ രീതി. നെടുമ്പാശ്ശേരി പുറയാർ, അങ്കമാലി മങ്ങാട്ടുകര തുടങ്ങിയ ഇടങ്ങളിൽ വെച്ച് പുലർച്ചെ ഇത്തരത്തിൽ കഞ്ചാവ് പുറത്തേക്ക് എറിയുകയും, തുടർന്ന് ട്രെയിനിലുള്ളവർ മൊബൈൽ വഴി നൽകുന്ന വിവരമനുസരിച്ച് നാട്ടിലെ കൂട്ടാളികൾ എത്തി ഇത് കൈക്കലാക്കുകയുമായിരുന്നു പതിവ്. എന്നാൽ നായ്ക്കളുടെ കുര കേട്ടുണർന്ന നാട്ടുകാർ നടത്തിയ പരിശോധനയിൽ മങ്ങാട്ടുകരയിലും പുറയാറിലും കഞ്ചാവുപൊതികൾ കണ്ടെത്തിയതോടെ മാഫിയയുടെ ഈ തന്ത്രം പാളുകയായിരുന്നു.
റെയിൽവേ ട്രാക്കിലിട്ടുള്ള കളി പൊളിഞ്ഞതോടെ തൃശ്ശൂർ വരെയോ പാലക്കാട് വരെയോ ട്രെയിനിൽ വന്ന്, അവിടെ നിന്ന് ബസ് മാർഗവും മറ്റ് വാഹനങ്ങളിലും റോഡുമാർഗം കഞ്ചാവ് എത്തിക്കാനായി സംഘത്തിന്റെ അടുത്ത ശ്രമം. എന്നാൽ ഈ പുതിയ നീക്കവും എക്സൈസ് സംഘം വിജയകരമായി തകർത്തു. അങ്കമാലി കറുകുറ്റിയിൽ വെച്ച് ഒഡിഷയിൽ നിന്നുള്ള നാലംഗ കഞ്ചാവ് കടത്ത് സംഘത്തെയാണ് എക്സൈസ് അതിസാഹസികമായി പിടികൂടിയത്. കറുകുറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കഞ്ചാവ് കൈമാറാനുള്ള നീക്കത്തിനിടെയാണ് 11 ട്രാവൽ ബാഗുകളിലായി സൂക്ഷിച്ചിരുന്ന 116 കിലോയോളം (രണ്ട് കിലോ വീതമുള്ള 58 പാക്കറ്റുകൾ) കഞ്ചാവുമായി പ്രതികൾ വലയിലായത്. പിടിയിലായ പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് ഇവരുടെ കേരളത്തിലെ പ്രധാന കൂട്ടാളികളെയും കഞ്ചാവ് വാങ്ങാൻ എത്തുന്ന മൊത്തക്കച്ചവടക്കാരെയും കണ്ടെത്താനുള്ള വിപുലമായ അന്വേഷണത്തിലാണ് എക്സൈസ് സംഘം ഇപ്പോൾ.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Excise Department സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


