Operation Thoofan Success announced by Minister Ramesh Chennithala in Kerala
Operation Thoofan Success സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനൊപ്പം സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയും സർക്കാർ നടപടികൾ കൂടുതൽ കടുപ്പിക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനങ്ങളുമായി മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളും കർശന നടപടികളും | Operation Thoofan Success
#RameshChennithala #OperationThoofan #KeralaPolice #AntiDrugDrive #FinancialFraud #KeralaNews #ErnakulamPressClub
സംസ്ഥാനത്ത് സാമ്പത്തികത്തട്ടിപ്പുകൾ വർധിച്ചുവരുന്നതായും ഇത്തരം തട്ടിപ്പുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പൂട്ടുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും മന്ത്രി രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ബോർഡും വെച്ച് രണ്ടു ജീവനക്കാരെയും നിയമിച്ച് പാവപ്പെട്ട ജനങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുകയും, ഒന്നോ രണ്ടോ മാസം കൃത്യമായി പണം നൽകിയ ശേഷം മുങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടുകയാണ്. ഇത്തരം തട്ടിപ്പുകൾ മൂലം സാധാരണക്കാരായ കുടുംബങ്ങളുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. സാമ്പത്തിക മേഖലയിലെ ഈ കൊള്ള തടയാൻ ദ്രുതഗതിയിലുള്ളതും ഫലപ്രദവുമായ കർശന നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലഹരിമാഫിയക്കെതിരെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘തൂഫാൻ’ പദ്ധതി വിഭാവനം ചെയ്തതിലും വലിയ വിജയമാണെന്ന് മന്ത്രി വ്യക്തമാക്കി. ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇതുവരെ 6,182 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6,632 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏകദേശം 35 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പിടിച്ചെടുത്തത്. രാത്രികാല പാർട്ടി സംസ്കാരങ്ങളിലെ ലഹരി ഉപയോഗവും കാരവനുകളിലെ മയക്കുമരുന്ന് ഉപയോഗവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഡി.ജെ പാർട്ടികൾക്ക് തങ്ങൾ എതിരല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പതിനേഴായിരത്തോളം സ്കൂളുകളിൽ പദ്ധതിയുടെ പതാക ഉയർത്തുകയും 3000-ൽ അധികം ബോധവൽക്കരണ സെമിനാറുകൾ നടത്തുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ ഡി.ജി.പിമാരുടെയും കേന്ദ്ര ഏജൻസികളുടെയും സഹായത്തോടെ ലഹരി വിപത്തിനെ പൂർണ്ണമായും തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി അറിയിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


