Perumbavoor Mob Assault case involving youths allegedly attacked by a mob
Perumbavoor Mob Assault സംഭവത്തെ തുടർന്ന് നിയമം കൈയിലെടുത്തുള്ള ആക്രമണങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണ്.
ആൾക്കൂട്ട ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി | Perumbavoor Mob Assault
കൊച്ചി: പെരുമ്പാവൂരിൽ ലഹരിവില്പന ആരോപിച്ച് മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തതായി പരാതി. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ യുവാക്കളാണ് ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായത്. പെരുമ്പാവൂർ ഭായികോളനിക്ക് സമീപം വച്ച് ആറംഗ സംഘം തങ്ങളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് യുവാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പ്രദേശത്ത് ലഹരി വില്പനയ്ക്കായി എത്തിയവരാണെന്ന് ആരോപിച്ചായിരുന്നു അക്രമം. യുവാക്കളെ തടഞ്ഞുനിർത്തിയ സംഘം ഇവരെ ഒരു മുറിയിലേക്ക് കൊണ്ടുപോവുകയും റോഡരികിലും മുറിയിലുമായി മുട്ടുകാലിൽ നിറുത്തിയശേഷം സമീപത്തുള്ള ബാർബറെ നിർബന്ധപൂർവ്വം വിളിച്ചുകൊണ്ടുവന്ന് തല മൊട്ടയടിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, യുവാക്കൾ ഈ പ്രദേശത്ത് എത്തിയ സാഹചര്യം എന്താണെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്തായി ലഹരിമാഫിയയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയ പെരുമ്പാവൂരിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് നിയമം കൈയിലെടുത്തുകൊണ്ടുള്ള ഈ ആൾക്കൂട്ട ആക്രമണം അരങ്ങേറിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


