Baruipur Encounter case and family reaction after police encounter in West Bengal
Baruipur Encounter കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ രാജ്യവ്യാപകമായി ശ്രദ്ധ നേടുന്നതിനിടെ, മുഖ്യപ്രതിയുടെ മരണത്തെ തുടർന്ന് കുടുംബത്തിന്റെ പ്രതികരണവും ചർച്ചയാകുകയാണ്.
കേസിലെ നിർണായക വഴിത്തിരിവ് | Baruipur Encounter
#WestBengalNews #BaruipurCase #PoliceEncounter #KolkataNews #JusticeForVictim #CrimeUpdate #KolkataPolice #EncounterNews
പശ്ചിമബംഗാളിലെ ബരുയിപുരിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട മുഖ്യപ്രതി പ്രഭാസ് മൊണ്ടലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം. ചെയ്ത കുറ്റത്തിന് മകൻ ശിക്ഷിക്കപ്പെടുകയാണുണ്ടായതെന്ന് പ്രഭാസിന്റെ അമ്മ സന്ധ്യ മൊണ്ടൽ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. അവൻ നല്ലതൊന്നും ചെയ്തിട്ടില്ലെന്നും, അതുകൊണ്ട് തന്നെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരില്ലെന്നും അവർ വ്യക്തമാക്കി. മരണവിവരമറിയിക്കാൻ രണ്ട് പോലീസുകാർ വീട്ടിലെത്തിയെങ്കിലും അവരോടൊപ്പം ആശുപത്രിയിലേക്ക് പോകാൻ പോലും അമ്മ തയ്യാറായില്ല.
കഴിഞ്ഞദിവസം രാത്രി കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനും സാഹചര്യങ്ങൾ പുനരാവിഷ്കരിക്കുന്നതിനുമായി പ്രഭാസിനെ എത്തിച്ചപ്പോഴാണ് എൻകൗണ്ടർ ഉണ്ടായത്. ഇതിനിടെ പോലീസുകാരന്റെ തോക്ക് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വിജനമായ സ്ഥലത്തെത്തിച്ച് മറ്റ് രണ്ടുപേർക്കൊപ്പം ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം, കുട്ടിയെ ജീവനോടെ ചാക്കിലാക്കി കുളത്തിൽ തള്ളുകയായിരുന്നു എന്നാണ് കേസ്. ഞായറാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കേസിൽ മറ്റ് രണ്ട് പ്രതികളായ അനന്ത സർദാർ, ദിബാകർ എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് West Bengal Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


