Amayizhanjan Thodu Waste allegation raised by Mayor VV Rajesh
Amayizhanjan Thodu Waste വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തിരുവനന്തപുരം നഗരസഭയിൽ വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് നടപടികളും നഗരസഭയുടെ പ്രതികരണവും ശ്രദ്ധേയമാകുകയാണ്.
ആമയിഴഞ്ചാൻ തോട്ടിലെ ആരോപണങ്ങളും നടപടി | Amayizhanjan Thodu Waste
#VVRajesh #TrivandrumCorporation #AmayizhanjanThodu #CPMAttack #WasteManagement #Thiruvananthapuram #KeralaPolitics #BreakingNews #KeralaNews #MalayalamNews
തലസ്ഥാനത്തെ ആമയിഴഞ്ചാൻ തോട്ടിൽ സി.പി.എം പ്രവർത്തകർ സംഘടിതമായി പൊതുസ്ഥലത്ത് മാലിന്യം തള്ളുകയാണെന്ന ഗുരുതര ആരോപണവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. കഴിഞ്ഞദിവസം തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ച സി.പി.എം പ്രവർത്തകനായ ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ പ്രതികൾ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായും മേയർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഉന്നത സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് പിടിയിലായ ഷമീർ. കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്നത് നേരാണ്, എന്നാൽ അത് കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നഗരസഭ നടത്തിവരികയാണ്. ബി.ജെ.പി ഭരണസമിതി അധികാരമേറ്റ് ആറുമാസം കഴിഞ്ഞിട്ടും ഭരണത്തിനെതിരെ കാതലായ ഒരു വിമർശനവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും, അതിനാലാണ് സി.പി.എം മനഃപ്പൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും വി.വി. രാജേഷ് ആരോപിച്ചു.
ആമയിഴഞ്ചാൻ തോട്ടിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ നഗരസഭ ചുമതലപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥരായ സുരേഷ്, രാഹുൽ എന്നിവരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് കരിമഠം കോളനി സ്വദേശിയായ ഷമീർ. കോർപ്പറേഷൻ ജീവനക്കാരുടെ ബൈക്കിന് മുകളിലൂടെ ഷമീർ വാഹനം കയറ്റിയിറക്കുകയും കൊലവിളി നടത്തുകയും ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. കേസിൽ ഒന്നാം പ്രതിയായ കരിമഠം സ്വദേശി സുരേഷിനെ കഴിഞ്ഞ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ് ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഗരസഭാ ജീവനക്കാരൻ സുരേഷിനെ പരിക്കുകൾ ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. നഗരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെയും കോർപ്പറേഷൻ ജീവനക്കാരെ ആക്രമിച്ചവർക്കെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് തിരുവനന്തപുരം കോർപ്പറേഷൻ സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


