Sabari Express Incident near Secunderabad involving emergency railway response
Sabari Express Incident റെയിൽ യാത്രയ്ക്കിടെ നടന്ന ഗുരുതര സംഭവത്തിൽ രണ്ട് പേരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സാഹചര്യങ്ങൾ റെയിൽവേ പോലീസ് അന്വേഷിച്ചുവരികയാണ്.
റെയിൽ യാത്രയ്ക്കിടെ നടന്ന സംഭവം | Sabari Express Incident
#SabariExpress #SuicideAttempt #Secunderabad #RailwayNews #CrimeNews #AndhraNews #BreakingNews #HyderabadHospital #KeralaNews #MalayalamNews
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കമിതാക്കൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ. സെക്കന്ദരാബാദിലെ ചെർലപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ശബരി എക്സ്പ്രസിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലക്കാരായ സിരിഷ്, നീലവേണി എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇരുവരും വിവാഹിതരും ഒരേ ഗ്രാമവാസികളുമാണ്. ഏറെ നാളായി ഇവർ തമ്മിൽ വിവാഹേതര ബന്ധം പുലർത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തിയ ഇരുവരും അവിടെ ഒന്നിച്ച് സമയം ചെലവഴിക്കുന്നതിനിടെയാണ് സിരിഷിന്റെ ഭാര്യ സുലോചന വിവരമറിഞ്ഞ് സ്ഥലത്തെത്തുന്നത്. ഇരുവരെയും തിരികെ നാട്ടിലേക്ക് വരാൻ സുലോചന നിർബന്ധിക്കുകയും തുടർന്ന് മൂവരും ശ്രീകാകുളത്തേക്ക് മടങ്ങാനായി ശബരി എക്സ്പ്രസിൽ കയറുകയുമായിരുന്നു.
എന്നാൽ ട്രെയിൻ യാത്രയ്ക്കിടെ സെക്കന്ദരാബാദ് പരിസരത്ത് എത്തിയപ്പോൾ ഭാര്യയുടെ കണ്ണുവെട്ടിച്ച് സിരിഷും നീലവേണിയും വിഷം കഴിക്കുകയായിരുന്നു. ഇരുവരും പെട്ടെന്ന് ട്രെയിൻ ബോഗിക്കുള്ളിൽ കുഴഞ്ഞുവീണത് കണ്ട മറ്റ് യാത്രക്കാരാണ് വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്. തുടർന്ന് ചെർലപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ പോലീസ് സ്ഥലത്തെത്തി ഇരുവരെയും ട്രെയിനിൽ നിന്നും ഇറക്കി. ഉടൻ തന്നെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവർക്കും അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് South Central Railway സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


