Vizhinjam Share Transfer statement by VD Satheesan after Kerala Cabinet meeting
Vizhinjam Share Transfer വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രതികരണം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിനൊപ്പം കള്ളാടി മണ്ണിടിച്ചിൽ വിഷയത്തിലും സർക്കാർ നിലപാട് അദ്ദേഹം വിശദീകരിച്ചു.
മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പ്രതികരണം | Vizhinjam Share Transfer
#VDSatheesan #VizhinjamPort #KeralaCabinet #KalladiTunnel #WayanadLandslide #KeralaPolitics #BreakingNews #KeralaNews #MalayalamNews
വിഴിഞ്ഞം പോർട്ട് ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതിയ എം.ഡി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ സി.പി.എം മുഖപത്രത്തിന് ചോർത്തി നൽകിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജൂൺ 11-നാണ് പുതിയ വിഴിഞ്ഞം എം.ഡി ചാർജെടുത്തത്. എന്നാൽ അതിനും മുൻപ് ജൂൺ അഞ്ചിന് തന്നെ ഓഹരി കൈമാറ്റത്തെക്കുറിച്ചുള്ള വാർത്ത സി.പി.എം പത്രത്തിൽ വന്നിരുന്നു. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായുള്ള (MSC) ഓഹരി വിൽപ്പനയെക്കുറിച്ച് കഴിഞ്ഞ സർക്കാരിന് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും, ഇപ്പോഴത് യു.ഡി.എഫ് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഈ വിദേശ നിക്ഷേപമെന്ന് ആദ്യം വാർത്ത നൽകിയവർ, പിന്നീട് യു.ഡി.എഫ് സർക്കാരിന് നേരെ തിരിയുകയായിരുന്നു. വിഴിഞ്ഞം ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ഒരു താൽപ്പര്യവും ബലികഴിച്ചുള്ള തീരുമാനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് കള്ളാടിയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിച്ചു. അപകടമുണ്ടാകാനുള്ള കാരണം അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. പ്രദേശത്തിന് സമീപം ചെറിയ രീതിയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. തുരങ്കനിർമാണത്തിനായി കേന്ദ്രസർക്കാർ പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ നൽകിയ കർശന നിർദേശങ്ങൾ നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് വിദ്ഗധമായി പരിശോധിക്കും. അപകടസാധ്യതകളെക്കുറിച്ച് പൂർണ്ണമായ പഠനം നടത്തിയ ശേഷമേ തുരങ്കനിർമാണം ഇനി തുടരുകയുള്ളൂവെന്നും അതുവരെ നിർമാണപ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Government of Kerala സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


