Operation Toofan Police officers suspended after drunk driving incident in Pathanamthitta
Operation Toofan Police നടപടിക്കിടെ നടന്ന ഗുരുതര വീഴ്ചയെ തുടർന്ന് പോലീസ് വകുപ്പിൽ കർശന നടപടി സ്വീകരിച്ചിരിക്കുകയാണ്. പൊതുജനങ്ങളുടെ സുരക്ഷയെ ബാധിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
പോലീസ് നടപടിക്കിടെ ഗുരുതര വീഴ്ച | Operation Toofan Police
#PathanamthittaNews #KeralaNews #KeralaPolice #PoliceSuspended #Dansaf #OperationToofan #BreakingNews #Pathanamthitta #MalayalamNews
സംസ്ഥാനത്ത് ലഹരി വിരുദ്ധ വേട്ടയ്ക്കായി പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ പേരിൽ മദ്യപിച്ച് ലക്കുകെട്ട് ജനങ്ങളെ ഭീതിയിലാഴ്ത്തി പോലീസ് ജീപ്പോടിച്ച മൂന്ന് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈ.എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് (ലഹരിവിരുദ്ധ സ്ക്വാഡ്) സംഘത്തിലെ ഉദ്യോഗസ്ഥരായ പ്രിയേഷ്, രാഹുൽ, സുമൻ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവി കർശന നടപടിയെടുത്തത്. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ച ഡ്രൈവർ പ്രിയേഷിനെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെ പത്തനംതിട്ട നഗരത്തെ മുൾമുനയിൽ നിർത്തിയ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. മൈലപ്ര ഭാഗത്തുനിന്ന് അമിതവേഗതയിൽ പാഞ്ഞു വന്ന പോലീസ് ജീപ്പ് റോഡിലെ മറ്റ് നിരവധി വാഹനങ്ങളിൽ ഇടിപ്പിക്കും വിധമാണ് സഞ്ചരിച്ചത്. ഇതിനിടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷയിലും ജീപ്പ് തട്ടാൻ ആഞ്ഞെങ്കിലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
പോലീസ് വാഹനം നിർത്താതെ പോയതോടെ, ധീരതയോടെ ഈ വനിതാ ഓട്ടോ ഡ്രൈവർ ജീപ്പിനെ പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപമുള്ള റിങ് റോഡിൽ വെച്ച് ഇവർ ഓട്ടോറിക്ഷ കുറുകെയിട്ട് പോലീസ് ജീപ്പ് തടഞ്ഞുനിർത്തി. അപകടകരമായ യാത്രയെ ഇവർ ധീരമായി ചോദ്യം ചെയ്തതോടെ നാട്ടുകാരും ഒപ്പം കൂടി. രംഗം വഷളായതോടെ ജീപ്പിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ബാഗുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വളഞ്ഞു തടഞ്ഞുവെച്ചു. തുടർന്ന് പത്തനംതിട്ട പോലീസ് സ്ഥലത്തെത്തിയാണ് മൂന്ന് ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് മൂവരും മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്. ക്രമസമാധാനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും നടത്തേണ്ട ഉദ്യോഗസ്ഥർ തന്നെ മദ്യപിച്ച് പൊതുജനങ്ങൾക്ക് ഭീഷണിയായ സംഭവത്തിൽ പരക്കെ പ്രതിഷേധം ഉയരുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


