Amboori Accident aftermath involving Rithuveda's family in Thiruvananthapuram
Amboori Accident ദാരുണമായി ബാധിച്ച കുടുംബത്തിൽ വീണ്ടും വേദനാജനകമായ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുട്ടിയുടെ മരണത്തെ തുടർന്നുണ്ടായ മാനസികാഘാതത്തിന്റെ പശ്ചാത്തലത്തിൽ കുടുംബത്തിന്റെ അവസ്ഥ ആശങ്കയുണർത്തുന്നതാണ്.
കുടുംബത്തെ നടുക്കിയ ദുരന്തത്തിന്റെ തുടർസംഭവം | Amboori Accident
#AmbooriAccident #TragicNews #Kattakkada #KeralaNews #Thiruvananthapuram #BreakingNewsMalayalam
തിരുവനന്തപുരം അമ്പൂരിയിൽ വാഹനാപകടത്തിൽ മൂന്നുവയസുകാരി ഋതുവേദ മരിച്ച സംഭവത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. ആര്യങ്കോട് കുറ്റിയാനിക്കാട് സ്വദേശി അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിഷയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. കൺമുന്നിൽ വച്ച് പിഞ്ചുമകൾ മരണപ്പെട്ടതിന് പിന്നാലെ നിഷ കടുത്ത മാനസികസമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്നുവയസുകാരി ഋതുവേദ. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്കിനുണ്ടായ തകരാറ് മൂലം വാഹനം പെട്ടെന്ന് മുന്നോട്ട് ഉരുണ്ട് നീങ്ങുകയും കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഋതുവേദയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


