Yash Organ Donation green corridor transporting donated organs from Thiruvananthapuram to Kozhikode
Yash Organ Donation കേരളത്തിൽ വീണ്ടും മനുഷ്യസ്നേഹത്തിന്റെ വലിയ സന്ദേശമായി മാറുകയാണ്. അവയവദാനത്തിനായി കുടുംബം എടുത്ത തീരുമാനം നിരവധി രോഗികൾക്ക് പുതിയ ജീവിതത്തിന്റെ പ്രതീക്ഷ നൽകുകയാണ്.
അവയവദാനത്തിന്റെ മഹത്തായ മാതൃക | Yash Organ Donation
#OrganDonation #GreenCorridor #Yashwan #KeralaPolice #Thiruvananthapuram #Kozhikode #LifeSaving #Inspirational
കേരളത്തിൽ വീണ്ടും മാതൃകാപരമായ അവയവദാനം. അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരൻ യാഷ് വാൻ ആണ് അഞ്ചുപേർക്ക് പുതുജീവനേകി വിടപറഞ്ഞത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രിയോടെയാണ് കുട്ടിയുടെ മസ്തിഷ്കമരണം ഡോക്ടർമാർ സ്ഥിരീകരിച്ചത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിന്റെ കടുത്ത വേദനയിലും അവയവദാനത്തിന് ബന്ധുക്കൾ സന്നദ്ധതയറിയിക്കുകയായിരുന്നു. യാഷ് വാനിന്റെ രണ്ട് കിഡ്നി, കരൾ, ഹൃദയവാൽവ്, കോർണിയ എന്നിവയാണ് അടിയന്തരമായി അവയവം മാറ്റിവെക്കൽ ആവശ്യമുള്ള രോഗികൾക്കായി ദാനം ചെയ്യുന്നത്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് റോഡുമാർഗമാണ് അതീവ സുരക്ഷിതമായി അവയവങ്ങൾ എത്തിക്കുന്നത്. മിനിറ്റുകൾ പോലും വൈകാതെ അവയവങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി കേരള പൊലീസ് റോഡിൽ പ്രത്യേക ‘ഗ്രീൻ കോറിഡോർ’ സജ്ജമാക്കിയിട്ടുണ്ട്. സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ആംബുലൻസിടിച്ചാണ് യാഷ് വാന് ഗുരുതരമായി പരിക്കേറ്റത്. ആദ്യം തിരുനെൽവേലിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കാൻ പോകുന്ന യാഷ് വാനിന്റെയും കുടുംബത്തിന്റെയും തീരുമാനം നാടിന് വലിയൊരു നൊമ്പരവും മാതൃകയുമായി മാറുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Network for Organ Sharing (KNOS) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


