GS Sudhakaran Criticism targeting MV Govindan in Kerala political controversy
GS Sudhakaran Criticism രാഷ്ട്രീയ ചർച്ചകൾക്കിടയിൽ സി.പി.എം നേതൃത്വത്തെ ലക്ഷ്യമിട്ട് ജി. സുധാകരൻ നടത്തിയ പരാമർശങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. പാർട്ടി നേതൃത്വത്തിനെതിരായ വിമർശനങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
സി.പി.എം നേതൃത്വത്തിനെതിരായ വിമർശനം | GS Sudhakaran Criticism
#GSudhakaran #MVGovindan #CPIMKerala #KeralaPolitics #PinarayiVijayan #PoliticalControversy #LDFKerala #BreakingNews
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. ഗോവിന്ദൻ ഒരു സൈദ്ധാന്തികനാണെന്നത് വെറും പ്രചാരണം മാത്രമാണെന്നും, അദ്ദേഹം സൈദ്ധാന്തികമായും പ്രായോഗികമായും ഒരു ‘വർഗവഞ്ചകൻ’ ആണെന്നും സുധാകരൻ കുറ്റപ്പെടുത്തി. സ്വന്തം വർഗത്തെ പരാജയപ്പെടുത്തി മുതലാളിത്ത-ബൂർഷ്വാ ശക്തികൾക്ക് സന്തോഷമുണ്ടാക്കുന്ന രീതിയിലാണ് പാർട്ടി സെക്രട്ടറി പ്രവർത്തിക്കുന്നത്. നേതൃത്വത്തിലിരുന്ന് പാർട്ടിക്കെതിരായി പ്രവർത്തിക്കുന്ന ഗോവിന്ദൻ അടിയന്തരമായി സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും, പാർട്ടിയുടെ അധഃപതനത്തിന് കാരണം അദ്ദേഹമാണെന്നും സുധാകരൻ ആരോപിച്ചു. സ്വന്തം ജില്ലയായ കണ്ണൂരിൽ അഞ്ച് സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചിട്ടും യാതൊരു ഉളുപ്പുമില്ലാതെ കസേരയിൽ കടിച്ചുതൂങ്ങുന്ന ഗോവിന്ദനെ പാർട്ടി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരുന്നത് രാഷ്ട്രീയ കാരണങ്ങളാലല്ല, സ്വന്തം ഇഷ്ടപ്രകാരമാണെന്നും താനിപ്പോൾ സ്വതന്ത്രനാണെന്നും വ്യക്തമാക്കിയ സുധാകരൻ, തന്നെ വർഗവഞ്ചകൻ എന്ന് വിളിക്കാൻ ആർക്കും അവകാശമില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, എം.വി ഗോവിന്ദനെ കണക്കറ്റ് വിമർശിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസാരിക്കാൻ സുധാകരൻ തയ്യാറായില്ല. പിണറായി വിജയൻ ഇപ്പോഴും കേരളത്തിലെ പവർഫുൾ ആയ നേതാവാണെന്നും അദ്ദേഹത്തിന്റെ കരുത്തിന് കുറവൊന്നുമില്ലെന്നും സുധാകരൻ പറഞ്ഞു. മുൻപ് പിണറായി വിജയനെ സംരക്ഷിക്കാൻ താനും ശ്രീമതി ടീച്ചറും ഇ.പി. ജയരാജനും ഉൾപ്പെടെയുള്ള ശക്തമായ ഒരു നിര തന്നെയുണ്ടായിരുന്നു. എന്നാൽ ഇന്ന് പിണറായിയെ സംരക്ഷിക്കാൻ കൂടെ ആരുമില്ലെന്നും, പകരം കൂടെയുള്ളവരെയൊക്കെ ചുമക്കേണ്ട ഗതികേടിലാണ് അദ്ദേഹമെന്നും സുധാകരൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്നത് കള്ള റിപ്പോർട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും, എന്നാൽ പാർട്ടിയുടെ നിലവിലെ നിലപാടുകളിലെ വിയോജിപ്പ് കാരണം രാഷ്ട്രീയമായി വിമർശിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Communist Party of India (Marxist) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


