Assam Fake Currency Case accused shot in the leg during evidence collection by Assam Police
Assam Fake Currency Case അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി തെളിവെടുപ്പിനിടെ നടന്ന നാടകീയ സംഭവവികാസങ്ങൾ ശ്രദ്ധ നേടുകയാണ്. പ്രതിയെ രക്ഷപ്പെടുന്നതിൽ നിന്ന് തടയുന്നതിനിടെയാണ് പോലീസ് വെടിയുതിർക്കേണ്ട സാഹചര്യമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
തെളിവെടുപ്പിനിടെ നാടകീയ സംഭവങ്ങൾ | Assam Fake Currency Case
#AssamPolice #Guwahati #Encounter #FakeCurrency #CrimeNews #BreakingNews #AssamNews #PoliceAction
അസമിലെ ഗോഹട്ടിയിൽ കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനോട്ട് കേസ് പ്രതിയെ പോലീസ് വെടിവെച്ചുവീഴ്ത്തി. പിടികൂടിയ കള്ളനോട്ട് സംഘത്തിലെ പ്രധാന പ്രതിയായ അജയ് വിശ്വകർമ്മയ്ക്കാണ് വെടിയേറ്റത്. ചോദ്യം ചെയ്യലിനിടെ, ഗോഹട്ടിയിലെ കലാക്ഷേത്ര പരിസരത്ത് കള്ളനോട്ട് അച്ചടിക്കുന്ന യന്ത്രം ഒളിപ്പിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഇന്നലെ രാത്രിയോടെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് പ്രതി പൊലീസിനെ വെട്ടിച്ച് ഓടാൻ ശ്രമിച്ചത്. പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രതി ഓട്ടം തുടർന്നതോടെ ഉദ്യോഗസ്ഥർ ആദ്യം ആകാശത്തേക്ക് വെടിവെയ്ക്കുകയും, എന്നിട്ടും വഴങ്ങാതിരുന്നതോടെ കാലിന് താഴേക്ക് വെടിയുതിർക്കുകയുമായിരുന്നു. കാലിൽ വെടിയേറ്റ പ്രതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോഹട്ടിയിലെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിൽ 13.46 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് കഴിഞ്ഞദിവസങ്ങളിൽ പിടിച്ചെടുത്തത്. ജൂൺ 30, ജൂലായ് ഒന്ന് തീയതികളിൽ ദിസ്പൂർ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ഈ ശക്തമായ ഓപ്പറേഷൻ നടന്നത്. കേസുമായി ബന്ധപ്പെട്ട് അജയ് വിശ്വകർമ്മ ഉൾപ്പെടെ അഞ്ച് പ്രതികളെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് പേർ കാൺപൂർ സ്വദേശികളും രണ്ട് പേർ അസമിലെ സിലാപഥർ സ്വദേശികളുമാണ്. ഈ സംഭവത്തിന് പിന്നിൽ വലിയൊരു കള്ളനോട്ട് ശൃംഖല തന്നെയുണ്ടെന്നാണ് പോലീസ് നിഗമനം. വരും ദിവസങ്ങളിൽ ബാക്കി പ്രതികളെയും വലയിലാക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Assam Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


