Maharajas Hostel Theft investigation at Maharajas College hostel in Ernakulam
Maharajas Hostel Theft സംഭവത്തിൽ എറണാകുളത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. മോഷണശ്രമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
ഹോസ്റ്റൽ സുരക്ഷയിൽ അന്വേഷണം ശക്തം | Maharajas Hostel Theft
#Ernakulam #MaharajasCollege #CollegeHostel #TheftCase #KeralaPolice #KochiNews #CrimeNews #BreakingNews
എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച പൂർവ്വ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി സ്വദേശിയായ ആൻസ്റ്റൻ ആണ് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ എട്ടോളം കട്ടിലുകൾ കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത്. ‘പോർട്ടർ’ എന്ന ഓൺലൈൻ ആപ്പ് വഴി വാഹനം ബുക്ക് ചെയ്താണ് ഇയാൾ മോഷണത്തിനായി കോളേജ് ഹോസ്റ്റലിൽ എത്തിയത്. 2024-ൽ മഹാരാജാസിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ആളാണ് പിടിയിലായ ആൻസ്റ്റൻ. പുലർച്ചെ കട്ടിലുകൾ വാഹനത്തിൽ കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഹോസ്റ്റൽ ജീവനക്കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
കട്ടിലുകളിൽ നിറയെ മൂട്ടയാണെന്നും, അങ്കമാലിയിലുള്ള ഒരാളുടെ അടുത്ത് മൂട്ടയെ തുരത്താനുള്ള കെമിക്കൽ അടിക്കാൻ കൊണ്ടുപോവുകയാണെന്നുമാണ് ആൻസ്റ്റൻ ജീവനക്കാരോട് പറഞ്ഞത്. എന്നാൽ ഇതിനായി ആരാണ് ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതിരുന്നതോടെ സംശയം തോന്നിയ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എറണാകുളം സെൻട്രൽ പോലീസ് സ്ഥലത്തെത്തി ആൻസ്റ്റനെ കസ്റ്റഡിയിലെടുത്തു. ചില കട്ടിലുകൾ അഴിച്ചെടുത്ത നിലയിലായിരുന്നതിനാൽ മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ, പുലർച്ചെ ഹോസ്റ്റൽ പരിസരത്തെത്തിയ ഇയാൾ ചില വിദ്യാർത്ഥി സംഘടനാ നേതാക്കളെ ഫോണിൽ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ഈ സംഭവത്തിൽ പങ്കുണ്ടോ എന്നറിയാൻ ഇവരിൽ നിന്നും പോലീസ് വിവരം തേടാൻ ശ്രമിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


