Fake Pregnancy Scam investigation involving Thiruvananthapuram couple arrested in Tamil Nadu
Fake Pregnancy Scam എന്ന രീതിയിൽ ശ്രദ്ധ നേടുന്ന ഈ സംഭവത്തിൽ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക നേട്ടം കൈവരിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ | Fake Pregnancy Scam
തിരുവനന്തപുരം: സ്വന്തം അമ്മയുമായുള്ള പിണക്കം തീർക്കാനും ഭർതൃമാതാവിന്റെ പണവും സ്വർണവും തട്ടിയെടുക്കാനുമായി ഒൻപതുമാസം നീണ്ട ഗർഭനാടകം കളിച്ച യുവതിയും ഭർത്താവും പൊലീസ് പിടിയിലായി. തിരുവനന്തപുരം ചെമ്പഴന്തി പറയ്ക്കാട് സ്വദേശികളായ ദമ്പതികളെയും ഇവരുടെ അഞ്ചുവയസുകാരനായ മകനെയുമാണ് കഴക്കൂട്ടം പൊലീസ് തമിഴ്നാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. സ്വന്തം അമ്മയോടുള്ള പിണക്കം മാറാൻ മാസങ്ങൾക്ക് മുൻപ് താൻ ഗർഭിണിയാണെന്ന് യുവതി കള്ളം പറയുകയായിരുന്നു. ഇതോടെ പിണക്കം മാറിയ അമ്മ ഇവർക്ക് വലിയ രീതിയിൽ സാമ്പത്തിക സഹായങ്ങൾ നൽകിത്തുടങ്ങി. തുടർന്ന്, വയറ്റിൽ തുണി വെച്ചുകെട്ടിയാണ് ഒൻപതുമാസത്തോളം യുവതി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്.
കഴിഞ്ഞമാസം പ്രസവത്തീയതി അടുത്തതോടെ ദമ്പതികൾ കള്ളക്കളി അടുത്ത ഘട്ടത്തിലേക്ക് മാറ്റി. തങ്ങൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച ഇവർ, പ്രസവത്തിനിടെ കുഞ്ഞ് മരിച്ചുപോയതായി പിന്നീട് അറിയിച്ചു. എന്നാൽ, ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങിയതോടെ ദമ്പതികളുടെ കള്ളത്തരം പൊളിയുകയായിരുന്നു. പരാതിയുമായി മുന്നോട്ട് പോയാൽ സത്യം പുറത്താകുമെന്ന് ഭയന്ന് കഴിഞ്ഞ ജൂൺ 17-ന് അഞ്ചുവയസുള്ള മകനെയും കൂട്ടി ഇവർ നാടുവിട്ടു. മൊബൈൽ ഫോണുകൾ ഓഫാക്കി ഒളിവിൽ പോയ ദമ്പതികൾ, ഇടയ്ക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചത് വഴി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തുകയും തമിഴ്നാട്ടിൽ നിന്ന് പിടികൂടുകയുമായിരുന്നു. നിലവിൽ ഇവർക്കെതിരെ മറ്റ് ക്രിമിനൽ പരാതികൾ ഇല്ലാത്തതിനാൽ കോടതിയിൽ ഹാജരാക്കിയ ശേഷം വിട്ടയച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


