Jananayakan Censor Approval for Thalapathy Vijay's upcoming film
Jananayakan Censor Approval സംബന്ധിച്ച റിപ്പോർട്ടുകൾ സിനിമാ ലോകത്ത് വലിയ ചർച്ചയാകുകയാണ്. സെൻസർ നടപടികൾ പൂർത്തിയാകുന്നതോടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്.
റിലീസിന് മുന്നോടിയായ നിർണായക ഘട്ടം | Jananayakan Censor Approval
#Jananayakan #ThalapathyVijay #HVinoth #CensorUpdate #TamilCinema #PoliticalThriller #TVK #BreakingNews
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ ഉടൻ തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചതായാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രം കണ്ടുകഴിഞ്ഞെന്നും, രണ്ടുദിവസത്തിനകം ഔദ്യോഗികമായി സെൻസർ സർട്ടിഫിക്കറ്റ് നൽകുമെന്നും ബോർഡ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു. വിജയ് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനും തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനും മുൻപ് അഭിനയിച്ച അവസാന ചിത്രമാണിത്. നിലവിൽ ചിത്രം കണ്ട സെൻസർ ബോർഡ് ആവശ്യമായ ചില തിരുത്തലുകളുടെ പട്ടിക നിർമ്മാതാക്കൾക്ക് കൈമാറിയിട്ടുണ്ട്. അതേസമയം ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് സാധ്യതയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരമോ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സെൻസർ ബോർഡ് റിലീസ് തടഞ്ഞുവെക്കുകയായിരുന്നു. ഔദ്യോഗികമായി സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ വരും ദിവസങ്ങളിൽ തന്നെ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചേക്കും. അതിനിടെ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ വിജയ് സർക്കാർ, ചിത്രത്തിന്റെ നിർമ്മാതാവായ വെങ്കട് കെ. നാരായണയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. ഈ നിയമനം നടന്ന് ദിവസങ്ങൾക്കകമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ത്രില്ലറിൽ പൂജ ഹെഗ്ഡെയാണ് നായിക. ജി.വി. പ്രകാശ് കുമാർ സംഗീതമൊരുക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Central Board of Film Certification (CBFC) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


