Vehicle Modification Rule Shock

കേരളത്തിൽ വാഹനങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും മോട്ടോർ വാഹന വകുപ്പിന്റെ കർശനമായ നടപടികൾക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയിലുള്ള വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയത്. നിലവിൽ വണ്ടികളിൽ നടത്തുന്ന പല മാറ്റങ്ങളും നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. എന്നാൽ യുവാക്കളുടെ ഈ വലിയ താൽപ്പര്യത്തെയും ആഗ്രഹത്തെയും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ തന്നെ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാഹനങ്ങളിൽ നടത്തുന്ന മാറ്റങ്ങൾ മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കാത്തതാണെങ്കിൽ അതിനെ എതിർക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. “അപകടകരമായ രീതിയിൽ വെക്കുമ്പോൾ മാത്രമാണ് അത് തെറ്റാകുന്നത്. അല്ലാത്ത പക്ഷം യുവാക്കൾക്ക് അവരുടെ വാഹനങ്ങൾ ഭംഗിയായി കൊണ്ടുനടക്കുന്നതിൽ എന്താണ് തെറ്റ്?” എന്ന് അദ്ദേഹം ചോദിക്കുന്നു. വാഹനങ്ങളിൽ നടത്തുന്ന ആൽറ്ററേഷനുകൾ സുരക്ഷിതമാണെങ്കിൽ അതിന് നിയമപരമായ പരിരക്ഷ നൽകുമെന്ന വാഗ്ദാനം ഇതിനോടകം തന്നെ സൈബർ ഇടങ്ങളിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്.
About The Author


